എന്തുകൊണ്ടാകും ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായത്? കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാകാനുള്ള കാരണം എന്തായാരിക്കും? ജനങ്ങളെയും ഭരണകൂടത്തിന്റെ ഭാഗമായ സംവിധാനങ്ങളെയും ഉൾക്കൊള്ളാനുള്ള കഴിവ്, എത്തിച്ചേരാനുള്ള എളുപ്പം, എല്ലാ കാലാവസ്ഥയിലും വിശ്വസിക്കാവുന്ന ഭൂപ്രകൃതി... കാരണങ്ങൾ പലതുണ്ട് ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കാൻ. ഇതിനു പുറമേ രാഷ്ട്രീയവും ജാതീയവുമായ കാരണങ്ങൾ വേറെയുമുണ്ടാവും ഇന്ത്യൻ പശ്ചാത്തലത്തില്‍. സംസ്ഥാനങ്ങളുടെ തലസ്ഥാനമാറ്റങ്ങൾ സംബന്ധിച്ച തർക്കം രാജ്യത്തിന് പുതുമയല്ല. പോറ്റി ശ്രീരാമുലുവും ദർശൻ സിങ്ങും ഉൾപ്പെടെ പേരറിയാവുന്നതും അറിയാത്തതുമായ നൂറുകണക്കിന് പേരാണ് തലസ്ഥാന മാറ്റം സംബന്ധിച്ച പ്രക്ഷോഭങ്ങളിൽ ജീവൻ വെടിഞ്ഞത്. പഞ്ചാബിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും മദ്രാസിലുമെല്ലാം കത്തിപ്പടർന്ന സമരാഗ്നികൾക്കു പിന്നിലുമുണ്ടായിട്ടുണ്ട് ‘തലസ്ഥാനം’ എന്ന വികാരം.
HIGHLIGHTS
- കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റാനുള്ള ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബിൽ പുറത്തുവന്നതോടെ തലസ്ഥാന മാറ്റം സംബന്ധിച്ച വിവാദങ്ങൾക്കും ചർച്ചകൾക്കും വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. ആ ചർച്ചകൾ നമ്മെ നയിക്കുന്നത് ചരിത്രത്തിലേക്കാണ്, അവിടെയുമുണ്ട് ജനങ്ങളുടെ ജീവനെടുത്തതും അവർക്കു പുതിയ ജീവിതം നൽകിയതുമായ തലസ്ഥാന മാറ്റങ്ങൾ. ഇപ്പോൾപ്പോലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തലസ്ഥാനമാറ്റം വലിയ പ്രശ്നമാണ്. എന്തുകൊണ്ടാണത്? എന്താണ് ആ ചരിത്രം?