ദഗ്ഗുബതി വെങ്കടേശ്വര റാവുവിനെ ആ പേരിൽ മലയാളികൾക്ക് അധികം അറിയാൻ സാധ്യതയില്ല. ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ട് യുപിഎ മന്ത്രിസഭകളിലും ഇടംപിടിക്കുകയും 2014ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും ചെയ്ത ഡി. പുരന്ദേശ്വരി എന്ന ദഗ്ഗുബതി പുരന്ദേശ്വരിയുടെ ഭർത്താവാണ് വെങ്കടേശ്വര റാവു. പുരന്ദേശ്വരിയാണ് ആന്ധ്രയിൽ ബിജെപിയുടെ പുതിയ അധ്യക്ഷ.
HIGHLIGHTS
- ഒരിക്കൽ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ആന്ധ്രയിലെ രണ്ട് പ്രബല സമുദായങ്ങൾ ഇപ്പോൾ രണ്ട് പ്രമുഖ പ്രാദേശിക പാർട്ടികൾക്കൊപ്പമാണ്. ഈ രണ്ടു പാർട്ടികളേയും തങ്ങളുടെ കുടക്കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് പുരന്ദേശ്വരിയുടെയും കിരൺ റെഡ്ഡിയുടെയും നിയമനത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.