തൃശൂരിൽനിന്ന് ഒഡീഷയിലേക്ക് ടെമ്പോ ട്രാവലറിൽ ഫുൾ ടാങ്ക് ഡീസലുമടിച്ച് യാത്ര പുറപ്പെടുമ്പോൾ ‘ഗഞ്ചാറാണി’ എന്ന പേരു പോലും കേരള പൊലീസ് കേട്ടിട്ടുണ്ടായിരുന്നില്ല. എട്ട് പൊലീസുകാരുടെ സംഘമാണ്, കേരളത്തിലേക്ക് കഞ്ചാവു കടത്തുന്നവരുടെ വേരുകൾ തേടി, അടിവേരുതന്നെ അറുത്തുകൊണ്ട് തിരികെ വരുമെന്ന ശപഥമെടുത്ത് മേയ് 21ന് യാത്ര തിരിച്ചത്. 1800 കിലോമീറ്റർ അകലെയുള്ള ഒഡീഷയില്‍ ഓപറേഷന് ഇറങ്ങുമ്പോൾ പൊലീസ് സംഘത്തിന് കൈമുതലായിട്ടുണ്ടായിരുന്നത് അസാധാരണമായ ധൈര്യം മാത്രം. കൃത്യമായ പദ്ധതിയൊരുക്കി ഒഡീഷയുടെ മണ്ണിലെത്തിയപ്പോൾ അവിടത്തെ ലോക്കൽ പൊലീസിൽനിന്ന് ലഭിച്ചത് ഭയപ്പെടുത്തുന്ന കഥകൾ.
HIGHLIGHTS
- കേരളത്തിലേക്കു കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയെ തേടിയിറങ്ങിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ഒരു വനിത– ഗഞ്ചാറാണി. അവരെ സ്റ്റേഷൻ പോലും ആക്രമിച്ച് രക്ഷിക്കാന്‍ ആളുണ്ടായിരുന്നു. എന്നിട്ടും 10 ദിനരാത്രം കേരള പൊലീസ് കാത്തിരുന്നു. ഒടുവിൽ സംഭവിച്ചതോ? ആ സാഹസിക യാത്രയുടെ, ‘ഓപറേഷൻ ഗഞ്ചാറാണി’യുടെ കഥയാണിത്...