യുക്രെയ്നിൽ റഷ്യ തുടങ്ങിവച്ച യുദ്ധമാരംഭിച്ചിട്ട് ഒന്നര വർഷമാകുന്നു. ഇതുവരെ 62,000ത്തോളം ആളുകൾ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് പേർ അഭയാർഥികളായി. യുക്രെയ്നെ എളുപ്പത്തിൽ കീഴടക്കാമെന്ന് കരുതിയ റഷ്യക്ക് പിഴച്ചു. അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്ന് ആവശ്യമായ ആയുധങ്ങളും ധനസഹായവും നൽകിയതോടെ പ്രതിരോധം ശക്തമായി. യുദ്ധം എന്നു തീരുമെന്ന കാര്യത്തിൽ ഇപ്പോഴുമില്ല തീരുമാനം. യുക്രെയ്നെ നാറ്റോയിൽ ഉൾപ്പെടുത്തുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും എന്നതായിരുന്നു ആക്രമണത്തിനുള്ള കാരണങ്ങളിലൊന്നായി റഷ്യ പറഞ്ഞിരുന്നത്. എന്നാൽ യുക്രെയ്ൻ ഇപ്പോഴും നാറ്റോ അംഗമായിട്ടില്ല, മാത്രമല്ല, അടുത്തെങ്ങും ഇതിനുള്ള സാധ്യതകളും കാണുന്നില്ല.
HIGHLIGHTS
- റഷ്യ–യുക്രെയ്ൻ യുദ്ധമാരംഭിച്ചിട്ട് ഒന്നര വർഷമാകുന്നു. യുക്രെയ്ൻ നാറ്റോയിൽ അംഗമാകുന്നത് തടയുന്നതിനാണ് ആക്രമണെന്നും അത് സ്വയരക്ഷയെ കരുതിയാണെന്നും റഷ്യ പറഞ്ഞിരുന്നു. എന്നാൽ നാറ്റോ ഉച്ചകോടിക്ക് തുടക്കമാകുമ്പോൾ യുക്രെയ്ന് ഇത്തവണ അംഗത്വം കൊടുക്കുമോ?