ഇന്ത്യയുടെ രണ്ടാം അണുബോബ് പരീക്ഷണം. 1998ൽ പൊഖ്റാനിൽ 'ബുദ്ധൻ വീണ്ടും ചിരിച്ചപ്പോൾ' ലോകരാജ്യങ്ങളുടെ ചിരിമങ്ങി. ഇന്ത്യയുമായി അടുപ്പം കാത്ത് സൂക്ഷിച്ചവർ പോലും അക്കൂട്ടത്തിൽ പരിഭവത്തോടെ മുഖം തിരിച്ചു. അതേസമയം യൂറോപ്പിലെ ഒരു രാജ്യം അന്നും പിന്തുണയുമായി ഒപ്പം നിന്നു. ഫ്രാൻസായിരുന്നു ആ രാഷ്ട്രം. ഇന്ത്യ ആദ്യമായി തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയെന്ന പദവി ഫ്രാൻസിന് നല്‍കി മാസങ്ങൾക്ക് ശേഷമായിരുന്നു ഈ സംഭവമുണ്ടായത്.
HIGHLIGHTS
- ഫ്രാൻസിന്റെ ദേശീയ ദിനമായ ബാസ്റ്റിൽ ഡേയിൽ ഇന്ന് വിശിഷ്ടാതിഥിയായി മോദി പങ്കെടുക്കും. ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ’ നൽകിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്നലെ മോദിയെ സ്വീകരിച്ചത്. ഈ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പുതിയ കരാറുകൾക്ക് വഴിയൊരുക്കുമോ പുതിയ സന്ദർശനം? എന്താണ് ഇന്ത്യയും ഫ്രാൻസുമായുള്ള ബന്ധം?