സരിത കേസിന്റെ വിധി വന്ന ദിവസം ഉമ്മൻ ചാണ്ടി തൃശൂരിലൂടെ കടന്നുപോകുകയിരുന്നു. ഒരു കുറിപ്പു വേണമെന്നു പറഞ്ഞപ്പോൾ കാറിൽ കാണാമെന്നു പറഞ്ഞു. വളരെ അടുപ്പമൊന്നുമില്ല. പരിചയമുണ്ടെന്നു മാത്രം. പക്ഷേ പരിചയപ്പെടുത്താൻ കൂടെയുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിയുടെ ഹൃദയം സൂക്ഷിക്കുന്ന ഒരാളായിരുന്നു. ഇരിങ്ങാലക്കുടയ്ക്ക് അടുത്തുനിന്ന് ഇന്നോവയിൽ കയറി. വണ്ടി നിറച്ച് പതിവുപോലെ ജനമാണ്. പല ഭാഗത്തുനിന്നും ഫോണുകൾ കൈകളിലേക്കു വന്നുകൊണ്ടേയിരിക്കുന്നു. തൊട്ടടുത്ത് ഞാൻ ഇരിക്കുന്നത് ഓർക്കാഞ്ഞിട്ടല്ല. നിലത്തു നിന്നിട്ടുവേണ്ടേ സംസാരിക്കാൻ. ചില ഫോണുകൾ പുറകിൽനിന്ന് എനിക്കും പിടിക്കാൻ തന്നു. എല്ലാം ഹോൾഡ് ചെയ്യുന്ന കോളുകൾ. വിളിച്ച എല്ലാവർക്കും എല്ലാ ഫോണിലെ സംസാരവും കേൾക്കാം. തൃശൂരിലെ ഒരു വീട്ടിലേക്കാണു പോകേണ്ടത്. 2 ദിവസം കഴിഞ്ഞാൽ അവിടെ എന്തോ വിശേഷമുണ്ട്.
HIGHLIGHTS
- ആ വഴികളിലെല്ലാം ജീവിതം ഉണ്ടായിരുന്നു, ഉമ്മൻ ചാണ്ടി നടന്ന വഴികളാണവ. അദ്ദേഹത്തിന്റെ ഓരോ ദിവസത്തിനും ഓരോ കഥ പറയാനുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരവും. ജനനേതാവിന്റെ ജീവിതത്തിലെ ചില ഏടുകൾ വായിക്കാം. മലയാള മനോരമയുടെ ലേഖകരുടെ അനുഭവങ്ങളിൽ നിന്ന്...