കണക്കില്ല, വിലാസമില്ല; കേരളത്തിന്റെ പത്തിലൊരാൾ ‘അതിഥി’; ലക്ഷ്യം കാണാതെ ‘അപ്നാ ഘറും’ ‘ചങ്ങാതി’യും
Mail This Article
‘അപ്നാഘർ’ എന്നത് കേരളം നടപ്പാക്കിയ ഒരു പദ്ധതിയുടെ പേര് മാത്രമല്ല. മെച്ചപ്പെട്ട ജീവിതം നേടി രാജ്യത്തിന്റെ വടക്ക് കിഴക്കേ അറ്റത്തുനിന്ന് ജീവിതം പറിച്ചുനട്ട അതിഥിത്തൊഴിലാളികൾക്ക് കേരളം എന്താണെന്നതിന്റെ കൂടി മറുപടിയാണ്. ഇടവേളകളില്ലാതെ, വിശ്രമമില്ലാതെ ഏത് ജോലിയും ചെയ്യാൻ തയാറായി വന്ന ആ തൊഴിലാളികളെ കേരളം ഒറ്റവാക്കിൽ ‘ബംഗാളികൾ’ എന്നു വിളിച്ചു. ജോലിക്കിടെ കണക്കില്ലാതെ ഇടവേളകളെടുക്കുന്ന മലയാളികളോട് സ്ഥിരോത്സാഹം എന്തെന്ന് ബംഗാളികളെ കണ്ടു പഠിക്കണമെന്ന് സാംസ്കാരിക നായകർ തന്നെ ഉപദേശിച്ചു. കഠിനാധ്വാനികൾക്ക് ‘ബംഗാളികൾ’ എന്ന വിളിപ്പേര് പോലുമുണ്ടായി. എന്നാൽ, ആലുവയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതോടെ ഉയർന്ന കടുത്ത പ്രതിഷേധം മുഴുവൻ അതിഥിത്തൊഴിലാളികള്‍ക്കുമെതിരെ തിരിഞ്ഞിരുന്നു