മണിപ്പുർ കലാപം ആരംഭിച്ച് മൂന്നു മാസം പൂർത്തിയാകുമ്പോഴും ഉത്തരമില്ലാതെ സർക്കാറുകൾ. 160 ൽ പരം പേരുടെ ജീവനെടുത്ത, അരലക്ഷത്തിലധികം ആളുകൾ പലായനം ചെയ്ത കലാപത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാറും ഉറക്കത്തിലാണ്. മണിപ്പുർ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടെങ്കിലും പെട്ടെന്നുള്ള പ്രശ്നപരിഹാരം അകലെയാണ്. ബങ്കറുകളിൽ ആയുധങ്ങൾ സ്വരുക്കൂട്ടി പരസ്പരം പോരാടുകയാണ് മെയ്തെയ് -കുക്കി വിഭാഗങ്ങൾ. മണിപ്പൂരിൽ പലവട്ടം യാത്ര ചെയ്ത മലയാള മനോരമ ചീഫ് റിപ്പോർട്ടർ ജാവേദ് പർവേശ് തയാറാക്കിയ ലേഖനം.
HIGHLIGHTS
- മണിപ്പൂരിൽ വെടിയൊച്ച നിലയ്ക്കുന്നില്ല. പകൽ പോലും മുഴങ്ങുന്നത് വെടിയൊച്ചയുടെ ശബ്ദം. ഇരുവിഭാഗവും ആയുധ സംഭരണം നടത്തുകയാണെന്നാണ് റിപ്പോർട്ട്. എന്താണ് അവിടെ യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?