‘കോവിഡ് വാക്സിനേഷൻ എടുത്ത 40നും 60നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണയായി മാറിയിരിക്കുന്നു. വാക്സീൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതിയെ രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി, വാക്സീൻ എടുത്തവരെല്ലാം ഡി–ഡൈമർ ടെസ്റ്റ് എന്ന രക്തപരിശോധന നടത്തിയ രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക. ഡി–ടൈമർ ലെവൽ 0.50 കൂടാൻ പാടില്ല’– ഒരു ആശുപത്രിയിൽ കണ്ട നോട്ടിസ് എന്ന പേരിൽ ഇത്തരമൊരു പ്രചാരണം സമൂഹമാധ്യമങ്ങളിലാകെ കറങ്ങുകയാണ്. അതോടെ ഡോക്ടർമാരുടെ ഫോണുകൾക്കും വിശ്രമമില്ലാത്ത അവസ്ഥ. ഇതിലെന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇതോടൊപ്പം വേറൊരു കൂട്ടരും ഇറങ്ങിയിട്ടുണ്ട്. വാക്സീനെടുത്ത ശേഷം ഹൃദയാഘാതം വന്നു മരിച്ചവരുടെ കണക്കുകൾ നിരത്തിയാണ് അവര്‍ ഈ വാദത്തെ സാധൂകരിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. കോവിഡിനു മുൻപും ഹൃദയാഘാതം വന്നു മരിക്കുന്നവരുടെ നാടാണ് നമ്മുടേത്.
HIGHLIGHTS
- കോവിഡിനു മുൻപും ഹൃദയാഘാതം വന്നു മരിക്കുന്നവരുടെ നാടാണ് നമ്മുടേത്. അപ്പോൾപിന്നെ കോവിഡിനു ശേഷമുള്ള ഹൃദയാഘാത മരണങ്ങൾ പാവം വാക്സീനിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട കാര്യമുണ്ടോ? എന്നാൽ സർക്കാർ ആശുപത്രിയുടെ പേരില്‍ വരെ വാട്‌സാപ് പ്രചാരണം നടക്കുന്നത് നിസ്സാരമായി കാണാനാകില്ല. ഈ ആശങ്കയുടെ സത്യാവസ്ഥയെന്താണ്?