‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നു കുമാരനാശാൻ പാടിയത് ‘ഡേറ്റയാണഖിലസാരമൂഴിയിൽ’ എന്ന് മാറ്റിപ്പാടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഡേറ്റയുമായി അത്രമേൽ ബന്ധപ്പെട്ടാണ് നമ്മുടെയൊക്കെ ദിവസേനയുള്ള ഡിജിറ്റൽ ജീവിതം. ഈ ഡേറ്റയുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തി വിവരസുരക്ഷാ (ഡിപിഡിപി) ബിൽ അധികം വൈകാതെ യാഥാർഥ്യമാകും. 6 വർഷത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പരിഷ്കരിച്ച ബിൽ പാർലമെന്റിലെത്തിയിരിക്കുന്നത്. ബിൽ ലോക്സഭയിൽ പാസായി.
HIGHLIGHTS
- ഡേറ്റാ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തി വിവരസുരക്ഷാ (ഡിപിഡിപി) ബിൽ നിയമമാകുന്നതോടെ ദൈനംദിന ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരാൻ പോകുന്നത്. അറിയാം, വിശദമായി...