ഡൽഹിയുടെ ഹൃദയഭാഗത്തിനടുത്തായി 123 ഏക്കർ, അഥവാ 26 ഫുട്ബോൾ മൈതാനങ്ങൾക്കു തുല്യമായ സ്ഥലം–അതാണ് പ്രഗതി മൈതാനം. രാജ്യാന്തര വ്യാപാര മേളയടക്കം (ട്രേഡ് ഫെയർ) നടക്കുന്ന പ്രഗതി മൈതാനത്തെക്കുറിച്ച് കേൾക്കാത്തവർതന്നെ വിരളമായിരിക്കും. അത്രത്തോളം പേരുകേട്ടതാണ് ഈ സ്ഥലവും അതിലെ പടുകൂറ്റൻ പ്രദർശന ഹാളുകളും. ഇന്ത്യ അധ്യക്ഷപദവി അലങ്കരിക്കുന്ന ജി20 ഉച്ചകോടിയുടെ മുഖ്യവേദിയും പ്രഗതി മൈതാനമാണ്. ഇവിടെ പുതിയതായി പണികഴിപ്പിച്ച 'ഭാരത് മണ്ഡപം' എന്ന രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് 20 രാജ്യങ്ങളുടെ രാഷ്ട്രതലവന്മാർ പങ്കെടുക്കുന്ന ജി20 ഉച്ചകോടിയുടെ പ്രധാനചടങ്ങ് 2023 സെപ്റ്റംബർ 9,10 തീയതികൾ നടക്കുന്നത്.
HIGHLIGHTS
- ജോ ബൈഡൻ, വ്ളാഡിമിർ പുട്ടിൻ, ഷി ചിൻപിങ്, ഋഷി സുനക്, ജസ്റ്റിൻ ട്രൂഡോ, ഇമ്മാനുവൽ മക്രോ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജി20 ഉച്ചകോടിക്കു വേണ്ടി ഡൽഹിയിലേക്കു വരുമ്പോൾ അവരെ കാത്ത് ഒരിന്ത്യൻ അദ്ഭുതമൊരുങ്ങിയിട്ടുണ്ട്. കാണാം, അടുത്തറിയാം പ്രഗതി മൈതാനിലെ ആ ‘ഭാരത് മണ്ഡപം’ കാഴ്ചകൾ