
മോസ്കോയ്ക്കും വത്തിക്കാനും നിമിഷാർധങ്ങളുടെ ദൂരം. ‘നിഷ്കളങ്കത’ നിറഞ്ഞു നിൽക്കുന്ന സെൽഫി എടുത്ത് ‘ഉണ്ണുനീലി സന്ദേശ’ത്തിന്റെ വഴിയേ യാത്ര ചെയ്യാം. ക്ഷീണിച്ചാൽ ‘നാലുമണിക്കാറ്റിൽ’ ഇരുന്നു വിശ്രമിക്കാം. വിശ്രമത്തിൽ വാകത്താനം വരിക്കയുടെ രുചി ആസ്വദിക്കാം. പുതുപ്പള്ളി മണ്ഡലത്തിൽ ഒന്ന് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന കൗതുകങ്ങളാണ് ഇത്. പുതുപ്പള്ളി മണ്ഡലം എന്നാൽ പുതുപ്പള്ളി കവലയ്ക്ക് അപ്പുറം വിശേഷങ്ങൾ പറയുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്.