25 വർഷം, 24 ഉപതിരഞ്ഞെടുപ്പുകൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏകദേശം എല്ലാ വർഷവും ഒരു ഉപതിരഞ്ഞെടുപ്പ്. എന്നും രാഷ്ട്രീയ കേരളത്തിന് വീറും വാശിയും പകരുന്നതാണ് ഈ ഉപതിരഞ്ഞെടുപ്പുകൾ. 24 ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനും എൽഡിഎഫിനും വിജയത്തിൽ തുല്യത. അതായത് ഇരു മുന്നണികളും 12 വീതം ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ സ്വന്തമാക്കി. 17 ഉപതിഞ്ഞെടുപ്പുകളിലും സിറ്റിങ് സീറ്റ് നിലനിർത്തുന്നതാണ് മുന്നണികളുടെ ചരിത്രം. അതേ സമയം പാലാ അടക്കം ഏഴിടത്ത് അട്ടിമറി നടന്നപ്പോൾ അതു ചരിത്രവുമായി. വീണ്ടും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങുകയാണ്. അതും കേരളത്തിന്റെ ചരിത്രത്തിൽ കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ് സ്ഥാപിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിൽ
HIGHLIGHTS
- ഓരോ ഉപതിരഞ്ഞെടുപ്പും രാഷ്ട്രീയ കേരളത്തിൽ രചിക്കുന്നത് പുതു ചരിത്രമാണ്. ജനവിധി രാഷ്ട്രീയ പാഠവും. പൊതുതിരഞ്ഞെടുപ്പു പോലെയല്ല സമ്മതിദായകർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതെന്ന് ചരിത്രം മുന്നറിയിപ്പ് നൽകുന്നു