സൂര്യാഘാതത്തെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായതു പാവപ്പെട്ട കർഷകനോ തെരുവോരത്തു കൂടി നടന്നിരുന്ന പേരറിയാത്ത ഒരു നാടോടിയോ അല്ല. ഇസ്രയേൽ പ്രധാനമന്ത്രിയാണ്. ബെന്യാമിൻ നെതന്യാഹു എന്ന പ്രധാനമന്ത്രിയുടെ അധികാരവും ശക്തിയും നമുക്ക് ഊഹിക്കാവുന്നതേയൂള്ളൂ. 2023 ജൂലൈയിൽ, ഇസ്രയേൽ നഗരമായ ഗലീലിയിൽ അവധിക്കാല വിശ്രമത്തിലിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനു ക്ഷീണം തോന്നിയത്. ഗലീലിയിലെ പകൽതാപനില 38 ഡിഗ്രി സെൽഷ്യസാണ്. ഇതാവാം പ്രധാനമന്ത്രിക്ക് ഉഷ്ണതരംഗമേൽക്കാൻ കാരണം. ഡൽഹിയിലോ പഞ്ചാബിലോ ഒഡീഷയിലോ ഉള്ള കർഷകൻ ഇത്തരം സമയങ്ങളിൽ ധാരാളം വെള്ളം കുടിച്ചും ഉള്ളി കഴിച്ചും തലവഴി പഴന്തുണി ചുറ്റിയുമാണ് രക്ഷപ്പെടുന്നതെന്നും നമുക്കറിയാം.
HIGHLIGHTS
- യുഎസിലെ അരിസോണയിൽ തുടർച്ചയായ 15 ദിവസമായി പകൽതാപനില 43 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. ലോകമെങ്ങും കാലാവസ്ഥാ മാറ്റവും ആഗോള താപനവും വർധിക്കുന്നതിന്റെ ഫലമായി അന്തരീക്ഷ താപനില ഉയരുകയാണ്.