നാട്ടുകാരെ പേരെടുത്തുവിളിച്ചു സംസാരിച്ച്, മുണ്ട് മാടിക്കുത്തി നാട്ടിടവഴിയിലും പാടവരമ്പിലും നടന്നു നീങ്ങുന്ന ഒരു പക്കാ നാടൻ കർഷകനാണ് ചങ്ങനാശേരിക്കാർക്കു കൃഷ്ണ പ്രസാദ്. കഴിഞ്ഞ പതിനാറു വർഷമായി കൃഷ്ണ പ്രസാദ് എന്ന കെ.പി ചേട്ടൻ ഇവിടെയുണ്ട്. നെൽക്കതിരുകൾക്കു കൂട്ടായി വെയിലുകൊണ്ടു നടന്നപ്പോൾ സിനിമയുടെ വെള്ളിവെളിച്ചം അൽപം അകന്നുമാറി. കൃഷിക്കാർക്കു വേണ്ടി സംസാരിക്കുന്നത് ജീവിത ലക്ഷ്യമാണെന്നാണ് കൃഷ്ണ പ്രസാദിന്റെ പക്ഷം. എന്നാൽ കൃഷിയിൽ വിവാദം നിഴൽ വീഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിലും അത് പ്രതിഫലിച്ചു.
HIGHLIGHTS
- ‘‘കൃഷി എന്നു പറയുന്നത് എന്റെ ജീവനാഡി ആണ്. നാളെ അത് ഉണ്ടാവില്ല എന്നു ചിന്തിക്കാൻ പോലും പറ്റില്ല. പക്ഷേ അങ്ങനെ ചിന്തിക്കേണ്ട ഒരു അവസ്ഥയിലേക്കാണ് സർക്കാരുകളും മറ്റുള്ള ആൾക്കാരും നമ്മളെ കൊണ്ടെത്തിക്കുന്നത്. ഒരു കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം നോക്കുന്നത് എന്തിനാണ്?’’ നടനും കർഷകനുമായ കൃഷ്ണപ്രസാദ് സംസാരിക്കുകയാണ് സിനിമയെപ്പറ്റി, ജീവിതത്തെപ്പറ്റി, കേരളത്തിലെ കർഷകരുടെ അവസ്ഥയെപ്പറ്റി...