5 പതിറ്റാണ്ടുകൾക്ക് ശേഷം പുതുപ്പള്ളി ആദ്യമായി ഉപതിരഞ്ഞെടുപ്പിൽ. ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്. ആൾക്കൂട്ടം കണ്ടാൽ ആവേശം കൈവരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ തനി സ്വഭാവം. ആ സ്വഭാവം പുതുപ്പള്ളിക്കും കൈവന്നു. അരനൂറ്റാണ്ടിന് തുടർച്ച പകരാൻ മണ്ഡലം സുരക്ഷിതമായി കാക്കാൻ യുഡിഎഫ് നിയോഗിച്ചത് ഉമ്മന്‍ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ. എതിർ സ്ഥാനാർഥിയായി വന്നതോ രണ്ട് തവണ ഉമ്മൻചാണ്ടിയെ നേർക്ക്നേർ നിന്ന് എതിരിട്ട ജെയ്ക് സി. തോമസും.
HIGHLIGHTS
- കഴിഞ്ഞ 53 വർഷം ഇരുവർക്കും ഒരു മനസ്സായിരുന്നു. ഉമ്മൻ ചാണ്ടിക്കും പുതുപ്പള്ളിക്കാർക്കും... പതുപ്പള്ളിക്കാർ പറഞ്ഞത് ഉമ്മൻ ചാണ്ടി കേട്ടു. തിരിച്ചും. അവർ ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുകയാണ്. കേൾക്കാം പുതുപ്പള്ളിക്കാരുടെ വർത്തമാനം.