മലേഷ്യയിലെ പന്നി ഫാമുകളിൽ തിരിച്ചറിയാനാവാത്ത എന്തോ അസുഖം ബാധിച്ച് പന്നികൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത് ഒരു സെപ്റ്റംബറിലായിരുന്നു. കൃത്യമായി പറഞ്ഞാൽ 1998 സെപ്റ്റംബർ. പിന്നീട് നൂറുകണക്കിനാളുകളുടെ മരണത്തിലേക്ക് നയിച്ച നിപ്പയുടെ തുടക്കം. കേരളം വീണ്ടും നിപ്പ രോഗവ്യാപനത്തിന്റെ ഭീതിയിലേക്ക് പോകുമ്പോൾ ഇനിയും മരുന്നോ വാക്സീനോ കണ്ടെത്താനാവാത്ത ആ വൈറസ് ലോകത്തിനു മുന്നിൽ അതിന്റെ എല്ലാ ഭീകരതയോടെയും അവതരിച്ച് 25 വർഷം തികയുകയാണ്!
HIGHLIGHTS
- വായിൽനിന്ന് നുരയും പതയും വന്ന് പന്നികൾ ചത്തു വീഴുന്നു; രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ പന്നി വളർത്തൽ തകരുന്നത് ജനം ഞെട്ടലോടെ നോക്കിനിന്നു. അതിനിടയിൽ പലയിടത്തും മനുഷ്യരുടെ കൂട്ടമരണങ്ങൾ. ജപ്പാൻ ജ്വരമെന്നു കരുതി സർക്കാർ നിരന്തരം ഫോഗിങ് നടത്തി. എന്നാൽ മലേഷ്യയിലെ ഒരു ഗവേഷകൻ മാത്രം മാറി ചിന്തിച്ചു. മരിച്ചവരിൽനിന്ന് സാംപിൾ ശേഖരിച്ച് അദ്ദേഹം നടത്തിയ ഒരു പരിശോധനയാണ് ലോകത്തിനു മുന്നിലേക്ക് ആ വൈറസ് ഭീമന്റെ പേര് ആദ്യമായെത്തിച്ചത്.