Premium

പോകുന്ന പോക്കിൽ ചീഫ് ജസ്റ്റിസിന്റെ ‘അട്ടിമറി’; മടങ്ങിയെത്തി കുരുങ്ങുമോ ഷെരീഫ്? ഇമ്രാനെ എന്തുചെയ്യും? പ്രതിസന്ധിയിൽ പാക്കിസ്ഥാൻ

HIGHLIGHTS
  • കാത്തിരിപ്പുകൾക്കും നിയമത്തിലെ വരെ ‘അട്ടിമറി’ക്കും ശേഷമാണ് പാക്കിസ്ഥാനിലേക്ക് തിരിച്ചു വരാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വഴിയൊരുങ്ങിയത്. എന്നാൽ സുപ്രീംകോടതി ഇടപെടലിലൂടെ ആ തിരിച്ചുവരവ് വീണ്ടും ത്രിശങ്കുവിലാണ്.
  • തിരിച്ചെത്തുന്ന ഷെരീഫിനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമോ? അതോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുമോ?
  • എന്താകും ഇമ്രാൻ ഖാന്റെ ഭാവി? പാക് തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കുമോ? സൈന്യത്തിന്റെ തുടർനടപടികൾ എന്തായിരിക്കും?
pakistani-former-prime-minister-nawaz-sharif-and-maryam-nawaz
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകൾ മരിയം നവാസ് ഷെരീഫും. (Photo by AAMIR QURESHI / AFP)
SHARE

2023 ഒക്ടോബർ 21ന് നാലു വർഷത്തെ ‘വിദേശവാസം’ അവസാനിപ്പിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഒരു ‘അട്ടിമറി’ നടന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് ഉമർ അട്ട ബണ്ട്യാൽ വിരമിക്കുന്ന ദിവസമായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബർ 16. പൊതുവേ ഇമ്രാൻ ഖാൻ പക്ഷപാതിയായി അറിയപ്പെടുന്ന ആളാണ് ബണ്ട്യാൽ. പടിയിറങ്ങുന്ന അതേ ദിവസംതന്നെ അദ്ദേഹം നവാസ് ഷെരീഫിനും കൂട്ടർക്കും മേൽ മറ്റൊരു കൊളുത്തു കൂടി തൂക്കി. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ‘നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ’യുടെ പ്രവർത്തനങ്ങളിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത നീക്കമാണ് ബണ്ട്യാലിൽനിന്നുണ്ടായത്. ഷെരീഫിനെയും കൂട്ടരെയും രക്ഷപെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു മുൻ ഭേദഗതികൾ എങ്കിൽ അത് റദ്ദാക്കിയതോടെ ഷെരീഫിന്റെ ‘മടങ്ങിവരവി’ന്റെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ പുതിയ നിയമനടപടികൊണ്ട് മടങ്ങിവരവിന് പ്രശ്നമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം നിയമനടപടികൾ നേരിടുമെന്നാണ് ഷെരീഫിന്റെ നിയമസംഘം വ്യക്തമാക്കിയിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS