1921 ൽ തറക്കല്ലിട്ട ഇന്ത്യൻ പാർലമെന്റ് മന്ദിരം ഇന്ത്യയെ സംബന്ധിച്ച് സഭ സമ്മേളിക്കുന്ന വെറുമൊരു കെട്ടിടം മാത്രമല്ല. സ്വാതന്ത്ര്യപ്പിറവിക്കും റിപബ്ലിക് രൂപീകരണത്തിനുമെല്ലാം നേർസാക്ഷിയായ പ്രൗഢോജ്വലമായ പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചരിത്രം ഒരർഥത്തിൽ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി ചരിത്രമാണ്. 6 വർഷമെടുത്ത് പണി പൂർത്തിയാക്കിയ പഴയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമ ചരിത്രത്തിൽ ഇടം നേടിയ ഏഴ് നിയമനിർമാണ സഭകളാണ് പ്രവർത്തിച്ചിരുന്നത്. ഇവ കൂടാതെ നാട്ടുരാജാക്കന്മാരുടെ സമിതിയായ ‘നരേന്ദ്രമണ്ഡലം’ (ചേംബർ ഓഫ് പ്രിൻസസ്) സമ്മേളിച്ചിരുന്നതും ഇവിടെത്തന്നെ. പരമോന്നത നീതിന്യായ കോടതിയുടെ ഉദ്ഘാടനം നടന്നതും ആദ്യത്തെ 20 വർഷങ്ങൾ പ്രവർത്തിച്ചിരുന്നതും ഇതേ കെട്ടിടത്തിലായിരുന്നു.
HIGHLIGHTS
- സെപ്റ്റംബർ 18 ന് നടക്കുന്ന പാർലമെന്റ് സമ്മേളനം പഴയ മന്ദിരത്തിലെ അവസാന സമ്മേളനമാണ്. പുതിയ മന്ദിരത്തിലേക്കു മാറുമ്പോൾ വിസ്മൃതിയിലേക്കു മറയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
- എന്താണ് പഴയ പാർലമെന്റിന്റെ ചരിത്രം? ഏതെല്ലാം സഭകളാണ് അവിടെ പല കാലങ്ങളിൽ സമ്മേളിച്ചിരുന്നത്? എങ്ങനെയായിരുന്നു അവയുടെ രൂപീകരണം?
- ഇന്നു കാണുന്ന രാജ്യസഭയിലേക്കും ലോക്സഭയിലേക്കും നമ്മളെത്തിയത് എങ്ങനെയാണ്?