അരുണ കൊളുത്തിയ തീജ്വാല, ‘ഊതിക്കെടുത്തി’ ബിജെപി? ജീവൻ കൊടുത്തും ജീവനെടുത്തും 18 ആർടിഐ വർഷങ്ങൾ
Mail This Article
പത്തു രൂപ ഫീസും ഒരു വെള്ളക്കടലാസും ഉണ്ടെങ്കിൽ സർക്കാരിനെ സംബന്ധിച്ച എന്തു വിവരവും ആർക്കും ലഭ്യമാവാൻ സാഹചര്യമൊരുക്കിയ ‘വിവരാവകാശ നിയമ’ത്തിന് 2023ൽ 18 തികയുകയാണ്. നിയമം കൊണ്ടുവന്ന അതേ സർക്കാർതന്നെ, വിവരാവകാശ നിയമം പുറത്തു കൊണ്ടുവന്ന അഴിമതിയിൽ തട്ടി അധികാരത്തിന് പുറത്തു പോയത് ചരിത്രം. ചുവപ്പുനാടയിൽ കുരുങ്ങുക എന്ന പ്രയോഗം ആലങ്കാരികം മാത്രമല്ലെന്നും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം തന്നെയാണെന്നും തെളിവുകൾ സഹിതം പലകുറി കാട്ടിത്തന്നതും ഇതേ നിയമമാണ്. ഒരു പതിറ്റാണ്ടിലധികം നീണ്ട സമരത്തിനു ശേഷമാണ്, 2005 ൽ വിവരാവകാശ നിയമം നിലവിൽ വരുന്നത്. പക്ഷേ, നിയമം നിലവിൽ വന്നതിന് ശേഷമുള്ള 18 വർഷം അടയാളപ്പെടുത്തേണ്ടത്, അത് പുറത്തു കൊണ്ടുവന്ന അഴിമതിയുടെ പേരിൽ മാത്രമല്ല സർക്കാരിനെതിരെ ചോദ്യങ്ങൾ ചോദിച്ചതിന് ക്രൂരമായി കൊല്ലപ്പെട്ടവരുടെ പേരിൽ കൂടിയാണ്. 17 വയസ്സുകാരൻ മുതൽ 70 വയസ്സുകാരൻ വരെയുണ്ട് ആ പട്ടികയിൽ.