1990 ഒക്ടോബർ 23 ന് ബിജെപി അധ്യക്ഷനായ എൽ.കെ.അഡ്വാനിയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് കൈമാറുന്നത് അഡീഷണൽ ജില്ലാ മജിസ്ട്രേട്ടിന്റെ അധിക ചുമതല ഏൽപ്പിക്കപ്പെട്ട ആർ.കെ.സിങ് എന്ന ഐഎഎസുകാരനായിരുന്നു. ഇന്ന് നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗവും ബിഹാറിലെ അരാ മണ്ഡലത്തിൽ നിന്നുള്ള എംപിയുമാണ് ആർ.കെ.സിങ്. അഡ്വാനിയുടെ രഥയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. അധികൃതർക്കൊപ്പം പോകുന്നതിനു മുമ്പ് അഡ്വാനി അന്നത്തെ രാഷ്ട്രപതിക്ക് ഒരു കത്തെഴുതി. വി.പി.സിങ് നയിക്കുന്ന ഐക്യമുന്നണി സർക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു എന്നായിരുന്നു അതിൽ. വി.പി.സിങ് സർക്കാർ വീണു. എന്നാൽ മൊറാർജി ദേശായി രൂപം നൽകുകയും ഇന്ദിര ഗാന്ധി സർക്കാർ രണ്ടു തവണ കാലാവധി നീട്ടി നൽകുകയും ചെയ്ത മണ്ഡൽ കമ്മീഷന്റെ ശുപാർശ അദ്ദേഹം നടപ്പാക്കി. അതുവഴി

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com