സ്വവർഗ വിവാഹം; സുപ്രീം കോടതി പറഞ്ഞതെന്ത്? കേന്ദ്രം ഇനി എന്തു ചെയ്യും?

Mail This Article
കാജൽ ചൗഹാൻ എന്നും ഭാവന സിങ് എന്നും പേരുള്ള രണ്ടു സ്ത്രീകൾ 2018ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പരസ്പരം ഇഷ്ടപ്പെടുന്ന ഇരുപത്തിയെട്ടും ഇരുപത്തിമൂന്നും വയസ്സുള്ള തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നെന്നും എന്നാൽ കുടുംബങ്ങൾ തങ്ങളെ ആക്രമിക്കുന്നു എന്നുമായിരുന്നു ഇവരുടെ പരാതി. ഇവർക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് കോടതി അന്ന് വ്യക്തമാക്കി. സ്വവർഗ ബന്ധം കുറ്റകരമാക്കുന്ന ഭരണഘടനയിലെ 377–ാം വകുപ്പ് 2018 സെപ്റ്റംബറിൽ സുപ്രീം കോടതി റദ്ദാക്കി. എന്നാൽ കാജലിന്റെയും ഭാവനയുടെയും ദുരിതം അതുകൊണ്ട് അവസാനിച്ചില്ല. കുടുംബങ്ങളുടെ ഭീഷണി തുടർന്നു. തുടർന്ന് ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഒളിവിൽ പോവുകയായിരുന്നു ഇരുവരും. അവർ കാത്തിരുന്നത് തങ്ങളെപ്പോലെയുള്ള സ്വവർഗ ദമ്പതികളടങ്ങുന്ന എൽജിബിടിക്യു സമൂഹത്തിന്റെ വിവാഹ കാര്യത്തിൽ സുപ്രീം കോടതി എന്തു പറയും എന്നായിരുന്നു. എന്നാൽ സ്വവർഗ വിവാഹത്തിന് ഭരണഘടനാ സാധുത നൽകാനാവില്ലെന്നും പാർലമെന്റിനാണ് ഇക്കാര്യത്തിൽ നിയമനിർമാണം നടത്താനുള്ള അവകാശമെന്നും രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി. എന്നാൽ വിവാഹം കഴിച്ചോ ഇല്ലയോ എന്നതല്ല, സ്വവർഗ ദമ്പതികൾക്ക് ഒരു വിധത്തിലുള്ള വിവേചനവും രാജ്യത്ത് ഉണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. എന്നാൽ കാജലിനെയും ഭാവനയെയും പോലുള്ള എൽജിബിടിക്യു സമൂഹത്തിന് മുന്നിൽ ഇനിയുള്ള വഴി എളുപ്പമാണോ? എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അവർ നേരിടേണ്ടി വരിക? പാർലമെന്റിൽ നിയമനിർമാണം നടത്താൻ സർക്കാർ തയാറാകുമോ?