പാട്ടിനൊപ്പം വോട്ടുതേടി തരൂർ; പേടിച്ച് വാട്സാപ് നുണയിറക്കി എതിരാളികൾ; ‘ഇത്രയും ഫൺ ഇതിനു മുൻപില്ല’

Mail This Article
‘മിസോറം വേറെ ലെവലാണ്’. പറയുന്നത് വേറാരുമല്ല. കോൺഗ്രസിന്റെ താരപ്രചാരകൻ, ഡോ. ശശി തരൂർ. പ്രചാരണത്തിനു വേണ്ടി മൂന്നു ദിവസം തരൂർ മിസോറമിലുണ്ടായിരുന്നു. അതോടെ ഈ വടക്കുകിഴക്കൻ സംസ്ഥാനത്തെ പ്രചാരണം വേറെ ലെവലായി, കൂട്ടത്തിൽ ശശി തരൂരും. തരൂർ രാഷ്ട്രീയത്തിലിറങ്ങി പതിനഞ്ച് വർഷം ആകുന്നതേയുള്ളൂ. പൊള്ളുന്ന ചൂടിൽ തിരുവനന്തപുരത്തിന്റെ ഓരോ മുക്കിലും മൂലയിലും ഓടിനടന്ന് പ്രചാരണം നടത്തിയ ശശി തരൂരിന് പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലൊന്നാണ് മിസോറമിലേത്. അതിനെന്തായിരിക്കും കാരണം? ഇത്രയും ‘ഫൺ’ (കൗതുകം) ഉള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇതുവരെ പങ്കെടുത്തിട്ടില്ല എന്ന് കോൺഗ്രസിന്റെ താരപ്രചാരകൻ തുറന്നു പറയുന്നു. തീർന്നില്ല. മൂന്നു ദിവസം മിസോറമിൽ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിയ ഡോ. ശശി തരൂർ മിസോ യുവത്വത്തെ കൈയിലെടുത്തു. കേരളം കഴിഞ്ഞാൽ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് മിസോറം. അതുകൊണ്ടുതന്നെ