‘ഞാൻ പരാജയപ്പെട്ടു പോയി സഹോദരാ...’ അതായിരുന്നു ആ കർഷകന്റെ അവസാനത്തെ വാക്കുകൾ. കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാട്ടിലെ കർഷകൻ തകഴി കുന്നുമ്മ സ്വദേശി കെ.ജി.പ്രസാദാണ് കൃഷി നടത്താൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി നടത്തിപ്പിന് ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിച്ചതാണ് ജീവനൊടുക്കുന്നതിന് കാരണമായി പ്രസാദ് സുഹൃത്ത് ശിവരാജനെ വിളിച്ചു പറഞ്ഞത്. ‘ഞാൻ ലോൺ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു പിആർഎസ് കുടിശികയാണെന്ന്’ പ്രസാദ് ശിവരാജനോട് പറഞ്ഞതിങ്ങനെ.. കർഷക സംഘടനയായ കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. വിത്തും കൈക്കോട്ടുമല്ല പിആർസും സിബിൽ സ്കോറുമാണ് ഇപ്പോൾ തങ്ങളുടെ കൃഷിയെ സ്വാധീനിക്കുന്നതെന്ന് കുട്ടനാട്ടിലെ കർഷകർ ഇപ്പോഴാണ് അറിയുന്നത്. ‘പാഡി റസീപ്റ്റ് സ്ലിപ്’ എന്ന പിആർഎസ് കുടിശിക ആയാൽ കർഷകരുടെ സിബിൽ സ്കോർ താഴും. വായ്പ അനുവദിക്കുന്നതിനുള്ള ഏക മാനദണ്ഡമായ സിബിൽ സ്കോർ കണക്കാക്കിയാണ് വിവിധ ബാങ്കുകൾ കർഷകർക്ക് വായ്പ അനുവദിക്കുന്നത്. എന്നാൽ നിലവും കൃഷിയും കാലവും കാലാവസ്ഥയും അറിയാമെന്നല്ലാതെ കുട്ടനാട്ടിലെ പരമ്പരാഗത കർഷകരിൽ എത്ര പേർക്ക് സിബിൽ സ്കോറിന്റെ ചലനങ്ങൾ അറിയാം. സിബിൽ സ്കോർ ഉയരുന്നതും താഴുന്നതും കർഷകരുടെ നിയന്ത്രണത്തിൽ അല്ലതാനും. ബാങ്കിൽ നിന്ന് വായ്പ എടുത്ത പ്രസാദ് അത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി അടച്ചിരുന്നു. എന്നാൽ പിആർഎസ് വഴി കുടിശിക വന്നതിനാൽ സിബിൽ സ്കോർ താഴ്ന്നു പോയി. ബാങ്കുകളിൽ നിന്ന് വായ്പ ലഭിച്ചതുമില്ല. 2016 ൽ സർക്കാർ നടപ്പാക്കിയ ‘പിആർഎസ് വിപ്ലവം’ കുട്ടനാട്ടിലെ കർഷകനെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അറിയാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com