തണ്ടർബോൾട്ടുമായി തുടര്‍ച്ചയായുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണു കേരളത്തിലെ മാവോയിസ്റ്റ് ഗറിലാ സേന. വലിയ നേതാക്കളുൾപ്പെടെ എട്ടു കേഡർമാരെയാണ് കഴിഞ്ഞ 7 വർഷത്തിനിടെ കേരളത്തിൽ സിപിഐക്ക് (മാവോയിസ്റ്റ്) നഷ്ടപ്പെട്ടത്. പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറി ബി.ജി. കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മഞ്ചിക്കണ്ടി വെടിവയ്പിനു പ്രതികാരം ചെയ്യാൻ രൂപീകരിച്ച ‘വരാഹിണി’ ദളം പിരിച്ചുവിടേണ്ടിവന്നു. വയനാട്ടിൽ ഏറെ സജീവമായിരുന്ന ബാണാസുര ദളത്തിന്റെ കമാൻഡറായ ചന്ദ്രു മറ്റൊരു നേതാവ് ഉണ്ണിമായയ്ക്കൊപ്പം പേരിയ ചപ്പാരം ഊരിൽനിന്നു പിടിയിലായത് നവംബർ ആദ്യവാരം. ഇപ്പോഴിതാ കണ്ണൂർ ഉരുപ്പുംകുറ്റി പാറക്കപ്പാറയിലും മാവോയിസ്റ്റ് സംഘത്തിനു നേരെ വെടിവയ്പുണ്ടായിരിക്കുന്നു. ചപ്പാരം ഊരിൽ‍നിന്നു മാവോയിസ്റ്റുകൾ കണ്ണൂരിലേക്കു കടന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിൽ സജീവസാന്നിധ്യമായ മാവോയിസ്റ്റുകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com