മൂന്നാം അങ്കത്തിൽ മുഖ്യമന്ത്രി, മോഹൻ യാദവിലേക്ക് ഈ കസേര എത്തിയ വഴി, 2024 മാത്രമല്ല ബിജെപിയുടെ ലക്ഷ്യം?

Mail This Article
മധ്യപ്രദേശിലെ മുഖ്യമന്ത്രി പദത്തിൽ ഒരു തലമുറമാറ്റം ഏറക്കുറെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. താൻ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഉണ്ടാവില്ലെന്ന സൂചന ശിവരാജ് സിങ് ചൗഹാനും നൽകിയിരുന്നു. എന്നാൽ ദക്ഷിണ ഉജ്ജയിൻ മണ്ഡലത്തിൽ നിന്നുള്ള 58 വയസ്സുകാരനും വിവാദ നായകനുമായ മോഹൻ യാദവിനെ മുഖ്യമന്ത്രി പദമേൽപ്പിച്ച നടപടി പലരെയും അത്ഭുതപ്പെടുത്തിയ ഒന്നാണ്. എന്നാൽ ഒബിസി വിഭാഗത്തിന് മേൽക്കൈയുള്ള മധ്യപ്രദേശിൽ ഒബിസി യാദവ വിഭാഗത്തിൽ നിന്നുള്ള ഒരാളെ ബിജെപി തിരഞ്ഞെടുത്തതിനു പിന്നിൽ രാഷ്ട്രീയമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുപോലെ എബിവിപിയിലൂടെ കടന്നു വന്ന ആർഎസ്എസ് പ്രവർത്തകൻ എന്ന നിലയിൽ യാദവ് സംഘടനാ പ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച മികവും തിരഞ്ഞെടുപ്പിന് കാരണമാണ്. ആരാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി മോഹൻ യാദവ്? എന്തുകൊണ്ടാണ് യാദവിന്റെ തിരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതാകുന്നത്?