ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിഐപികൾ, എണ്ണായിരത്തിലേറെ വിഐപികൾ. ക്ഷണിക്കപ്പെട്ട അതിഥികള്‍ അതിലുമേറെ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ജനം ഒഴുകിയെത്തുമ്പോൾ അതിശക്തമായ സുരക്ഷയാണ് കേന്ദ്രവും ഉത്തർപ്രദേശ് സർക്കാരും സംയുക്തമായി ഒരുക്കിയിരിക്കുന്നത്. ക്ഷണം ലഭിക്കാത്ത ഒരാളെയോ വാഹനത്തെയോ ജനുവരി 22ന് അയോധ്യ ക്ഷേത്രപരിസരത്തേക്കു കടത്തിവിടില്ല. ‘കുതിരപ്പട്ടാളം’ മുതൽ സൂപ്പർ ബൈക്കുകളിൽ റോന്തു ചുറ്റുന്ന ഭീകര വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ വരെയുള്ള സുക്ഷയാണ് അയോധ്യയെങ്ങും. ആകാശം വഴിയുള്ള അപകടങ്ങൾ തടയാൻ ഡ്രോൺ പ്രതിരോധ സംവിധാനവും സജ്ജം. ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥർ അയോധ്യയിലെങ്ങും നിരന്നു കഴിഞ്ഞു. അതിൽ കാണാവുന്ന ഇടങ്ങളിൽ റോന്തു ചുറ്റുന്നവരും മറഞ്ഞിരിക്കുന്നവരും ഉണ്ട്. പൊലീസും സൈന്യവും ചേർന്ന മൂന്നു തലത്തിലുള്ള സുരക്ഷയാണ് അയോധ്യയിൽ സജ്ജമാക്കിയിരിക്കുന്നത്. ക്ഷേത്ര സംരക്ഷണത്തിനായി യുപി സർക്കാർ ഒരുക്കിയ പ്രത്യേക സുരക്ഷാ സേനയും (എസ്എസ്എഫും) സിആർപിഎഫും യുപി പൊലീസുമെല്ലാം ഇതിൽ ഉൾപ്പെടും.

loading
English Summary:

Security and Celebration: How Ayodhya is Prepared for Pran Pratistha in Ram Mandir - Photo Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com