6 മാസത്തിനിടെ ‘കല്ലേറു കൊണ്ട്’ വന്ദേഭാരതിന് നഷ്ടം 12 ലക്ഷം; യാത്രക്കാരിൽ മുന്നിൽ കേരളം; ഉടനെത്തുമോ സ്ലീപ്പർ?
Mail This Article
രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം അർധ സെഞ്ചറിയോട് അടുക്കുമ്പോൾ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്. ലാഭക്കണക്കിൽ മുന്നിലുള്ള മൂന്നു സർവീസുകളിലൊന്ന് കേരളത്തിന്റെ സ്വന്തമാണ്; അതും ഒന്നാം സ്ഥാനത്തു തന്നെ. ഇതുവരെ ആരംഭിച്ച 41 വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് (ഒക്യുപെൻസി) കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസിനാണ് എന്നാണ് റെയിൽവേയുടെ കണക്കുകൾ. 200 ശതമാനത്തിനടുത്താണ് ഈ ട്രെയിനിന്റെ ഒക്യുപെൻസി നിരക്ക്; അതായത് ഒരു സീറ്റിൽ ശരാശരി രണ്ട് യാത്രക്കാർ. ഡൽഹി-വാരണാസി-ഡൽഹി, ഡൽഹി-കത്ര-ഡൽഹി വന്ദേ ഭാരത് സർവീസുകളാണ് ഇതിനു പിന്നിൽ. 120 ശതമാനത്തോളമാണ് ഇരു സർവീസുകളുടെയും ഒക്യുപെൻസി നിരക്ക്. ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് ഇതേ റൂട്ടിൽ രണ്ടാം സർവീസും ആരംഭിച്ചതും നേട്ടമായി. രാജ്യത്ത് വന്ദേഭാരത് താരമായിത്തുടങ്ങിയതോടെ പുതിയ മാറ്റങ്ങൾക്കും ഒരുങ്ങുകയാണ് റെയിൽവേ. രണ്ട് വർഷത്തിനുള്ളിൽ വന്ദേഭാരത് സ്ലീപ്പറുകൾ സർവസാധാരണമാക്കുകയാണ് ലക്ഷ്യം. അറിയാം വന്ദേഭാരത് സർവീസുകളിൽ വരാൻ പോകുന്ന മാറ്റങ്ങൾ...