ഓരോ പാലം കടക്കുമ്പോഴും താഴെ എല്ലാം നഷ്ടപ്പെട്ടൊരാൾ ദയനീയമായി തേങ്ങുന്നുണ്ടായിരുന്നു– പാ‍ർവതി നദി. മഴ പെയ്താൽ പ്രളയംകൊണ്ട് ഇരുകരകളെയും മുക്കിക്കൊല്ലുമെങ്കിലും കൃഷിയെ ഉപാസിക്കുന്ന മധ്യപ്രദേശുകാരുടെ ജീവനദി. കൊടുംചൂടിൽ ഏതാണ്ട് ഫോസിൽ പരുവത്തിലാണിപ്പോൾ പാർവതി. ദേവാസ് ജില്ലയുടെ ഒാരത്തുള്ള പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കിയാണു മൂന്നരമണിക്കൂറിലേറെ പിന്നിട്ടുള്ള ഈ യാത്ര. മുഖ്യമന്ത്രിപദത്തിലിരുന്നു മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ശിവ്‌രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന വിദിശ മണ്ഡലത്തിലേക്ക്. ചൗഹാന്റെ, ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാമാജിയുടെ’, പര്യടനം അവസാനിക്കുന്നത് നാ‍ൻകറിലാണെന്ന് അറിയിപ്പു കിട്ടിയതു പ്രകാരമാണ് അവിടേക്കു പോകുന്നത്. രാത്രി 9നു പറഞ്ഞ പരിപാടിക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com