ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോൾ എത്തി നില്ക്കുക വർഷങ്ങൾക്കു മുൻപ് നടന്ന ഒരു എംബസി ആക്രമണത്തിലാണ്.
ഉപരോധത്തിലൂടെ യുഎസ് തീർത്ത ‘പ്രതികാര’മാണോ റഈസിയുടെ ജീവനെടുത്തത്? അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്ററിന്റെയും അപകടദൃശ്യങ്ങൾ ആദ്യം പകർത്തിയ ഡ്രോണിന്റെയും പ്രത്യേകതകൾ എന്തെല്ലാമാണ്?
എന്താണ് ഹാർഡ് ലാൻഡിങ്? കോപ്റ്റർ തകർന്നു വീണ ഉസി മേഖലയിലെ കാലാവസ്ഥയിൽ എന്താണു സംഭവിച്ചത്? അറിയാം ഗ്രാഫിക്സിലൂടെ...
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടം സംഭവിച്ച സ്ഥലത്തുനിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകുന്നു (Photo by Azin HAGHIGHI / MOJ News Agency / AFP)
Mail This Article
×
1979 നവംബർ 4. ഇറാന്റെ തലസ്ഥാനമായ ടെഹ്‍റാനിലെ യുഎസ് എംബസി കെട്ടിടം. അന്നു രാവിലെ അവിടേക്ക് ഇരച്ചുകയറിയെത്തിയത് നൂറുകണക്കിന് കോളജ് വിദ്യാർഥികളായിരുന്നു. മുസ്‌ലിം സ്റ്റുഡന്റ് ഫോളോവേഴ്‌സ് ഓഫ് ദി ഇമാം ലൈൻ എന്ന സംഘടനയുടെ വക്താക്കളെന്നു സ്വയം വിശേഷിപ്പിച്ച സംഘമായിരുന്നു എംബസിയിലേക്ക് കടന്നു കയറിയത്. പൊലീസ് വെറും കാഴ്ചക്കാരായി നിന്നു. ഇറാൻ സർക്കാരിനോട് സഹായം അഭ്യർഥിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. സുരക്ഷാവേലി കടന്നെത്തിയ വിദ്യാർഥികൾക്കു മുന്നിൽ എംബസി ഉദ്യോഗസ്ഥർക്കു ‘കീഴടങ്ങേണ്ടി’ വന്നു. 66 യുഎസ് പൗരന്മാരാണ് അന്ന് എംബസിയിൽ ബന്ദികളായത്.
യുഎസ്– ഇറാൻ ബന്ധം പിന്നീടൊരിക്കലും വിളക്കിച്ചേർക്കാൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞത് ആ ഒരൊറ്റ സംഭവത്തോടെയായിരുന്നു. ഇറാനെതിരെ തുടർ ഉപരോധങ്ങള്‍ അടിച്ചേൽപ്പിച്ചായിരുന്നു യുഎസിന്റെ പ്രതികാരം. ആ സംഭവം നടന്ന് നാലരപ്പതിറ്റാണ്ട് കഴിഞ്ഞു. യുഎസ് അന്ന് ഏർപ്പെടുത്തിത്തുടങ്ങിയ ഉപരോധമാണ് ഇപ്പോൾ അവരുടെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജീവനെടുത്തതെന്നു പറഞ്ഞാൽ പ്രതിരോധിക്കാനാകില്ല. അതിനു ചില വ്യക്തമായ കാരണങ്ങളുമുണ്ട്.
English Summary:
The Weather and the US Sanctions that Killed Iranian President Ebrahim Raisi - Graphics Explainer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.