അമൃത്സറിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തു ഝല്ലൂർ ഖേര എന്ന സ്ഥലത്തെത്തുമ്പോൾ പഞ്ചാബിന്റെ മുഖച്ഛായ മാറുന്നു. തനി ഗ്രാമ പ്രദേശം. ചോളപ്പാടങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന, പൊളിഞ്ഞു തുടങ്ങിയ ടാറിട്ട റോഡിലൂടെ ചെന്നെത്തുന്ന പ്രദേശത്തെ എല്ലാ വീടുകൾക്കു മുന്നിലും ഒരാളുടെ മുഖം പതിപ്പിച്ചിട്ടുണ്ട്; അമൃത്‌പാൽ സിങ്ങിന്റേത്. ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങിന്റെ ഗ്രാമം. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായി ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്‌പാൽ സിങ് ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നുണ്ട്.

loading
English Summary:

Punjab Politics: Amritpal Singh's Lok Sabha campaigning from jail - ground report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com