ഇത് തീക്കനലുകൾ അണയാത്ത മണ്ണ്. ആഗ്രഹങ്ങളൊഴിഞ്ഞ്, മോക്ഷം തേടി ജനലക്ഷങ്ങള്‍ എത്താൻ കൊതിക്കുന്ന കാശി. പക്ഷേ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് വാരാണസിയിലും തീർപ്പില്ല. 2014ൽ, സിറ്റിങ് എംപിയായ ബിജെപിയുടെ സ്ഥാപക നേതാവ് മുരളി മനോഹർ ജോഷിയുടെ അനിഷ്ടത്തിന് മുന്നിൽ മനസ്സലിവില്ലാതെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദി മത്സരിച്ച രണ്ടാം മണ്ഡലം. അതേസമയം വാരാണസിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അണഞ്ഞുപോയൊരു കനലുണ്ട്. പിറന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്ക് ജയിച്ച് വിപ്ലവക്കൊടി പാറിച്ച മണ്ഡലങ്ങളിലൊന്ന് വാരാണസിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഇത് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും. എങ്കിൽ ‘വടക്കൻ കേരള’മെന്ന പേരുപോലും സിപിഎമ്മിലൂടെ വാരാണസി സ്വന്തമാക്കിയ നാളുകളുണ്ടായിരുന്നു എന്നു കൂടി പറഞ്ഞാലോ? 2024ൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ഉത്തർപ്രദേശിലെ വാരാണസിക്ക് മാത്രമായി ഒരു പ്രത്യേകതയുണ്ട്. രാജ്യത്ത് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കുന്ന ഏക മണ്ഡലമാണ് വാരാണസി. ബിജെപിയൊഴികെ മറ്റൊരു പാർട്ടിക്കോ മുന്നണിക്കോ ആരാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് പ്രഖ്യാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വാരാണസിയിൽ മൂന്നാം തവണ മത്സരിക്കാനുള്ള നരേന്ദ്ര മോദിയുടെ പത്രിക സ്വീകരിക്കപ്പെട്ടപ്പോൾ കൂടെ മത്സരിക്കാൻ 6 പേർ മാത്രമാണുള്ളത്. ഇവിടെ മത്സരിക്കാൻ പത്രിക നല്‍കിയ 40 പേരിൽ 33 പേരുടെ പത്രികയും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇതിനൊപ്പം മുഖ്യ എതിരാളികൾ ഇന്ത്യാ മുന്നണിയുടെ

loading
English Summary:

From CPM's Rise to BJP Dominance: Varanasi's Electoral Journey