ഇന്ത്യൻ ഓഹരി വിപണിക്ക് എക്കാലത്തേയും മികച്ച നേട്ടം. 2024 മേയ് 21 ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ നാഴികക്കല്ലായാണ് രേഖപ്പെടുത്തുക. രാജ്യത്തിന്റെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളർ (5 ട്രില്യൻ ഡോളർ) എന്ന മാന്ത്രിക സംഖ്യ ആദ്യമായി പിന്നിട്ടു. അതായത് ഏകദേശം 414.64 ലക്ഷം കോടി രൂപ. ഇതോടെ 5 ലക്ഷം കോടി ഡോളര്‍ (5 ട്രില്യൻ ഡോളർ) എം-കാപ് (വിപണി മൂല്യം) ക്ലബ്ബില്‍ കയറുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, ചൈന, ജപ്പാന്‍, ഹോങ്കോങ് തുടങ്ങിയവരാണ് ക്ലബ്ബിലെ കൂട്ടാളികള്‍. മേയ് 21ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം നടത്തുന്ന കമ്പനികളുടെ വിപണി മൂല്യം 4.97 ലക്ഷം കോടി ഡോളറായിരുന്നു. നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം 4.93 ലക്ഷം കോടി ഡോളറും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com