എൻഡിഎയെ ജനം കൈവിട്ടോ? ഏകനാകുമോ ഏക്നാഥ്, മഹാരാഷ്ട്രയിൽ അജിത്തിനും ആശങ്ക: ആ വിട്ടുനിൽക്കൽ സൂചന?
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്കുണ്ടായ പരാജയത്തിനു പിന്നാലെ അജിത് പവാറിന്റെ എൻസിപിയിൽ നിന്നും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ നിന്നും മാതൃപാർട്ടികളിലേക്ക് തിരിച്ചൊഴുക്കുണ്ടായേക്കുമെന്ന് അഭ്യൂഹം. അജിത് വിഭാഗത്തിലെ 19 എംഎൽഎമാർ ബന്ധപ്പെട്ടതായി എൻസിപി ശരദ് പവാർ പക്ഷത്തെ നേതാവ് രോഹിത് പവാർ അവകാശപ്പെട്ടു. ശിവസേനാ ഷിൻഡെ പക്ഷത്തെ ഏതാനും നേതാക്കൾ ഉദ്ധവ് വിഭാഗത്തെ ബന്ധപ്പെട്ടതായും അഭ്യൂഹമുണ്ട്. ഒക്ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. പാർട്ടി പിളർത്തി ഏക്നാഥ് ഷിൻഡെയും അജിത് പവാറും ബിജെപിയുമായി കൈകോർത്ത് സംസ്ഥാന സർക്കാരിൽ പങ്കാളികളായത് ജനം അംഗീകരിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. അട്ടിമറിക്കു ചുക്കാൻ പിടിച്ച ബിജെപിയെയും വോട്ടർമാർ തള്ളി.
English Summary:
Ajit Pawar's NCP and Eknath Shinde's Shiv Sena at Crossroads After Lok Sabha Election Defeat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.