ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 7 ഘട്ടങ്ങളിലും പോളിങ് ബൂത്തിലേക്ക് വോട്ടർമാർ യാത്ര ചെയ്യുന്ന 3 സംസ്ഥാനങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. ബംഗാൾ, ബിഹാർ, യുപി എന്നിവയാണവ. 40ഉം 42ഉം സീറ്റുകളുള്ള ബിഹാറിലും ബംഗാളിലും ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കാരണം മതിയായ സുരക്ഷ ഒരുക്കുക എന്നതാണെങ്കിൽ യുപിയിൽ സംസ്ഥാനത്തിന്റെ വലുപ്പവും സീറ്റുകളുടെ എണ്ണക്കൂടുതലും കാരണങ്ങളാണ്. ഇതിൽ 80 സീറ്റുകൾ ലോക്സഭയില്‍ പിടിച്ചിട്ടിരിക്കുന്ന യുപിയിലെ ഫലമാണ് രാഷ്ട്രീയ വിശകലനങ്ങളിലെ പ്രധാനി. യുപിയെ പോലെ വലുപ്പത്തിന്റെ കാര്യമെടുത്താൽ, രാജ്യത്ത് മത്സരിക്കുന്ന പാർട്ടികളിലും ചിഹ്നത്തിന്റെ വലുപ്പംകൊണ്ടു ശ്രദ്ധേയമായ ഒരു പാർട്ടിയുണ്ട്. യുപിയെ 'ഹോം ഗ്രൗണ്ടാക്കി' ആന ചിഹ്നത്തിൽ മത്സരിക്കുന്ന ബിഎസ്പി. പക്ഷേ കുറച്ചു നാളായി ബിഎസ്പിയുടെ ആന പട്ടിണിയിലാണ്. എങ്കിലും ആനമെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ലെന്ന പഴമൊഴി ശരിവയ്ക്കുന്ന വിധമാണ് ബിഎസ്പിയുടെ 'തലൈവി' മായാവതി ഇക്കുറി ഒറ്റയ്ക്ക് പോകാമെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഫലം വന്നപ്പോൾ ബിഎസ്പി സംപൂജ്യരായി ലോക്സഭയ്ക്ക് പുറത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലത്തോടെ ബിഎസ്പിയുടെ പതനം പൂർണമാവുമെന്ന് കരുതുന്നവരുമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റയാനയായി മദിച്ചു നടക്കാനാവില്ലെന്ന തിരിച്ചറിവുണ്ടായിട്ടും ഒറ്റയ്ക്ക് പോരാടാൻ ബിഎസ്പിയെ പ്രേരിപ്പിച്ചതെന്താണ്? ഭരണം തുടരുക അല്ലെങ്കിൽ പിടിച്ചെടുക്കുക എന്ന ലക്ഷ്യങ്ങളുമായി രണ്ട് ചേരികൾ ഏറ്റുമുട്ടിയ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ നീക്കം പാളിയതെങ്ങനെയാണ്? പഴയ അഴിമതിക്കേസുകളെടുത്ത് ബിജെപി വാരിക്കുഴി തീർക്കുമെന്ന ഭയത്താലാണോ ബിഎസ്പിയുടെ 'കൊമ്പൻ' പ്രചാരണങ്ങളിൽ പോലും അധികം പങ്കെടുക്കാതെ ഒളിച്ചിരുന്നത്? ഇനിയൊരു തിരിച്ചുവരവ് ബിഎസ്പിക്കുണ്ടാവുമോ? പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com