കേരളത്തിലെ കൂട്ടത്തോൽവി; സിപിഐ കണ്ടെത്തി കാരണങ്ങൾ; പ്രധാനം ഭരണവിരുദ്ധ വികാരം

Mail This Article
×
കേരളത്തിലെ എൽഡിഎഫ് കൂട്ടത്തോൽവിയിൽ ഭരണവിരുദ്ധ വികാരം പങ്കുവഹിച്ചതായി സിപിഐ. ഡൽഹിയിൽ നടന്ന പാർട്ടി ദേശീയനിർവാഹക സമിതിയിലാണ് കേരള നേതൃത്വം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തോൽവിയിലേക്കു നയിച്ചത് രണ്ടു പ്രധാന കാരണങ്ങളാണെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇന്ത്യാസഖ്യത്തിന് അനുകൂലമായി കണ്ട ‘ട്രെൻഡ്’ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് അനുകൂലമായി. രണ്ടാമത്തേത്, സംസ്ഥാന സർക്കാരിനോടുള്ള മതിപ്പില്ലായ്മ തന്നെ. രാഷ്ട്രീയവും ഭരണപരവുമായ ഈ രണ്ടു സാഹചര്യങ്ങളും ഗൗരവത്തോടെ വിലയിരുത്തി തുടർനടപടികളിലേക്കു കടന്നേ തീരൂ.
English Summary:
LDF's Election Setback in Kerala: Key Factors Identified by CPI Leadership
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.