ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വൻ പരാജയത്തിനു പിന്നാലെ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിലെ ശൂന്യവേളയും അടിയന്തര പ്രമേയവും ഒഴിവാക്കാനുള്ള നീക്കം പ്രതിപക്ഷ എതി‍ർപ്പിൽ വിഫലമായി. ആദ്യദിനം ബാർ കോഴയാരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാനാണു പ്രതിപക്ഷം ആലോചിച്ചിരുന്നത്. അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനാൽ ശൂന്യവേള ഒഴിവാക്കണമെന്ന നിർദേശം സ്പീക്കറുടെ ഓഫിസ് പ്രതിപക്ഷത്തിനു മുന്നിൽവച്ചു. അടിയന്തര പ്രമേയം ഒഴിവാക്കിയാൽ ഫോട്ടോയെടുക്കലിനോടു സഹകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചതിനാൽ ഇതിനുശേഷം ശൂന്യവേള വച്ചേക്കും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com