‘‘അപകടകരമായതെന്തോ സംഭവിക്കാൻ പോകുന്നു. അപായ സൂചനയുമായി അലാം ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു...’’ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ, ടൈറ്റൻ എന്ന സമുദ്രപേടകത്തിൽനിന്ന് വന്നതായിരുന്നോ ഈ സന്ദേശം? 2023 ജൂണ്‍ 18നാണ് അഞ്ച് യാത്രികരുമായി ഓഷന്‍ഗേറ്റ് എക്സ്പഡിഷൻസ് കമ്പനിയുടെ ടൈറ്റൻ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങൾ അടുത്തുചെന്നു കാണുന്നതിനു വേണ്ടിയായിരുന്നു 18ന്, ഞായറാഴ്ച, രാവിലെ എട്ടരയോടെയുള്ള ആ യാത്ര. എന്നാല്‍ ആഴത്തിലേക്കിറങ്ങി രണ്ടു മണിക്കൂർ തികയും മുൻപേ പേടകത്തെ സമുദ്രോപരിതലത്തിൽനിന്നു നിയന്ത്രിച്ചിരുന്ന മദർ ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. കനേഡിയൻ കപ്പലായ പോളർ പ്രിൻസ് ആയിരുന്നു കൃത്യമായ കമാൻഡുകൾ നൽകി ടൈറ്റനെ താഴേക്കിറക്കിയത്. സംഭവം പുറംലോകമറിയാൻ പിന്നെയും വൈകി. 18നു വൈകിട്ടോടെ സർവ സന്നാഹങ്ങളുമായി യുഎസിലെയും കാനഡയിലെയും കോസ്റ്റ്‌ ഗാർഡും നാവികസേനയും വിവിധ ഗവേഷണക്കപ്പലുകളും ഉൾപ്പെടെ വന്നെങ്കിലും ടൈറ്റന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. അതിനിടെ നാവികസേന ഒരു വിവരം കോസ്റ്റ് ഗാർഡിനു കൈമാറി. ടൈറ്റനുമായുള്ള ആശയവിനിമയം നഷ്ടമായി എന്നു പറയുന്ന സമയത്ത് ആഴക്കടലിൽ എന്തോ വലിയ ശബ്ദമുണ്ടായിട്ടുണ്ട്. കടലിനടിയിലെ ശബ്ദവിനിമയം പിടിച്ചെടുക്കാൻ രഹസ്യമായി നാവികസേന സ്ഥാപിച്ച ഉപകരണത്തിലായിരുന്നു ആ വ്യതിയാനം തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ടപ്പോൾ ടൈറ്റനിലുണ്ടായിരുന്നവർ അതിനകത്ത് ശക്തമായി ഇടിച്ചതിന്റെ ശബ്ദമാകാമെന്ന് പലരും പറഞ്ഞു. എന്നാൽ സമുദ്ര പര്യവേഷണത്തിൽ പ്രഗത്ഭരായ പലരും ഒരു കാര്യം തറപ്പിച്ചു പറഞ്ഞു, ‘ആ അഞ്ചു പേരെപ്പറ്റിയും ഇനി അധികം പ്രതീക്ഷ വേണ്ട’. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു ആ 5 യാത്രികർ. അവരെത്തേടിയെത്തിയ മരണത്തിന്റെ ശബ്ദമായിരുന്നോ കടലിന്നടിയിൽനിന്നു കേട്ടത്?

loading
English Summary:

One Year of Titan Tragedy: What the Investigation Tells About the Fate of the Submersible?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com