ഈജിപ്തിനെ ചതിച്ച ഇസ്രയേലിന്റെ ‘സൂപ്പർ സ്പൈ’; പ്രസിഡന്റിന്റെ കോടീശ്വരൻ മരുമകൻ; ഒടുവിൽ മരണത്തിലേക്ക് ആ ‘വീഴ്ച’
Mail This Article
ഇസ്രയേലിന്റെ അതിർത്തിക്കുമപ്പുറത്തുള്ള ഇന്റലിജൻസ് ശേഖരണം– ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത് ഇതാണ്. എന്നാൽ ഈ ‘മൊസാദി’ന്റെ ആസ്ഥാനം എവിടെയാണ്? എന്താണ് അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ? ആർക്കും അറിയില്ല. അല്ലെങ്കിലും ചാരന്മാരെ ഒരു രാജ്യവും വെളിപ്പെടുത്തില്ലല്ലോ! അവർ എന്നും അദൃശ്യരാണ്. പക്ഷേ രാജ്യത്തിനു വേണ്ടി എന്തു ചുമതല ഏൽപിച്ചാലും അത് കൃത്യമായി പൂർത്തിയാക്കും. പിന്നീട്, ആരും കാണാതെ ‘മാഞ്ഞു’ പോകുകയും ചെയ്യും. മൊസാദിനും ഉണ്ടായിരുന്നു അത്തരമൊരു സൂപ്പർ ചാരൻ. ചാരന്മാരിലെ ‘മാലാഖ’യെന്ന് മൊസാദ് പരസ്യമായി പ്രഖ്യാപിച്ച അഷ്‌റഫ് മർവാൻ. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച മർവൻ എങ്ങനെയാണ് ഇസ്രയേലിന്റെ ‘ഏഞ്ചൽ’ ആയി മാറിയത്? ദുരൂഹതകൾ ഏറെ നിറഞ്ഞതാണ് മർവാന്റെ ജീവിതവും മരണവും. ഇസ്രയേൽ മാത്രമല്ല, മർവാനെ ഈജിപ്തും തങ്ങളുടെ ചാരനായി വാഴ്ത്തുന്നുണ്ട്. അതായത്, ഒരേ സമയം ഈജിപ്തിനും ഇസ്രയേലിനും വേണ്ടി വിവരങ്ങൾ ചോർത്തിയ ഇരട്ടച്ചാരൻ! എങ്ങനെയാണ് ഇദ്ദേഹം ഇസ്രയേലിന്റെ ‘സൂപ്പർ സ്പൈ’ ആയി മാറിയത്? സംഭവബഹുലമാണ് ആ കഥ.