പ്രോടെം സ്പീക്കറെ നിയമിക്കാൻ സഭയിലെ സീനിയോറിറ്റി കണക്കിലെടുക്കുന്നതാണ് പൊതുവേയുള്ള കീഴ്‌വഴക്കം. എന്നാൽ, ഇത്തവണത്തേതുപോലെ മുൻപും ഇതു തെറ്റിച്ചിട്ടുണ്ട്. രാഷ്ട്രീയവഞ്ചകനെന്ന് ആക്ഷേപിച്ചയാളെ പ്രോടെം സ്പീക്കറും പിന്നാലെ ഡപ്യൂട്ടി സ്പീക്കറുമാക്കിയ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ നീക്കം കൗതുകകരമായിരുന്നു. ആദ്യ ലോക്സഭാ സ്പീക്കർ ജി.വി.മാവ്‌ലങ്കറിന്റെ വിയോഗത്തോടെ 1956 ൽ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കേണ്ടിവന്നു. ഡപ്യൂട്ടി സ്പീക്കർ എം.അനന്തശയനം അയ്യങ്കാർ സ്ഥാനാർഥിയായതോടെ നടപടികൾ നിയന്ത്രിക്കാനും പിന്നാലെ ഡപ്യൂട്ടി സ്പീക്കറാകാനും കോൺഗ്രസ് തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അകാലിദൾ എംപി ഹുക്കം സിങ്ങിനെയാണ്. പേരു നിർദേശിച്ചത് നെഹ്റുവും.

loading
English Summary:

Controversial Norm Bypass: Pro-Tem Speaker Appointment in Indian Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com