ഇ.പിക്കെതിരെ പി.ജയരാജൻ; പാർട്ടിയെ കുഴപ്പത്തിൽ ചാടിച്ചത് നേതാക്കൾ

Mail This Article
×
പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന പാർട്ടി രേഖയിലെ നിർദേശം ലംഘിച്ച നേതൃത്വമാണ് വിവാദങ്ങളിലൂടെ പാർട്ടിയെയും സർക്കാരിനെയും കുഴപ്പത്തിലാക്കിയതെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. മുഖ്യമന്ത്രി മുതൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വരെ ഉള്ളവർക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രി, എം.വി.ഗോവിന്ദൻ, എ.കെ.ബാലൻ എന്നിവരുടെ നാവുപിഴകൾ വിമർശന വിധേയമായി. യോഗങ്ങളിൽ പ്രസംഗിക്കുമ്പോഴും മാധ്യമങ്ങളോടു പ്രതികരിക്കുമ്പോഴും സൂക്ഷിച്ചിരുന്നെങ്കിൽ ഇത്രയും കുഴപ്പങ്ങളിൽ പാർട്ടി പെടില്ലായിരുന്നുവെന്ന അഭിപ്രായം പലരും പങ്കുവച്ചു.
English Summary:
CPM State Committee Criticizes Party Leaders for Controversies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.