‘ഭരണഘടനയുടെ സംരക്ഷകർ’; 18–ാം ലോക്സഭയിൽ കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ ഇന്ത്യാസഖ്യം സ്വയം ഏറ്റെടുത്തിരിക്കുന്ന ദൗത്യമിതാണ്. പാർലമെന്റിൽ ഭരണപക്ഷത്തിനെതിരായ പോരാട്ടങ്ങളിൽ ഭരണഘടനയായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ‘ആയുധം’. ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണു പ്രതിപക്ഷം ഉന്നമിടുന്നത്. 400 സീറ്റ് പിടിക്കുമെന്ന മുദ്രാവാക്യമുയർത്തിയ മോദിയുടെ യഥാർഥ ലക്ഷ്യം ഭരണഘടന തിരുത്തലാണെന്ന പ്രചാരണം യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിനു ഗുണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ മോദിയുടെ കുതിപ്പിനു തടയിടാൻ സഹായിച്ചതു ഭരണഘടനയിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണെന്നും വരുംനാളുകളിൽ സഭയ്ക്കകത്തും പുറത്തും അത് ഉയർത്തിപ്പിടിച്ചുള്ള പോരാട്ടം തുടരാനുമാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com