20 വർഷത്തേക്ക് ഇളവു നൽകരുതെന്ന് ഹൈക്കോടതി വിധിച്ചിട്ടും കുറ്റവാളികളുടെ പരോൾ ലിസ്റ്റിൽ ടി.പി കേസ് പ്രതികളും പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായി. ആരാണ് ഈ ലിസ്റ്റ് തയാറാക്കിയത്? ഉന്നതർക്ക് എന്താണ് ഇതിൽ പങ്ക്?
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ആസ്ഥാനത്തേക്ക് ശിക്ഷയിളവിനായി അയച്ച പ്രതികളുടെ പട്ടികയിൽ ജയിൽ ഉദ്യോഗസ്ഥരും സർക്കാരും ഇടപെട്ടിട്ടുണ്ടോ? ലിസ്റ്റ് തയാറാക്കുന്നതിലെ പിഴവുകൾക്കും വീഴ്ചകൾക്കും പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടനടി നടപടിയെടുക്കുമോ? പരിശോധിക്കാം
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു (File Photo by PTI)
Mail This Article
×
ടി.പി കേസിലെ കുറ്റവാളികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഹൈക്കോടതി ഉത്തരവിട്ടശേഷവും ഇവരെ ശിക്ഷയിളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത് ജയിൽ ആസ്ഥാനത്തു നേരത്തേ അറിഞ്ഞു. ഹൈക്കോടതി വിധി വന്നതു ഫെബ്രുവരിയിലാണ്. 2024 മേയ് 30നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജയിൽ ആസ്ഥാനത്തെത്തിയ പട്ടികയിലും ടി.പി കേസിലെ കുറ്റവാളികളുണ്ടായിരുന്നു. കോടതി വിധിക്കുശേഷവും പട്ടികയിൽ ഇവർ ഉൾപ്പെട്ടതു ജയിൽ ആസ്ഥാനത്തെ ഉന്നതർ അറിഞ്ഞിട്ടും ഇടപെട്ടില്ലെന്നത് ഇക്കാര്യത്തിൽ ജയിൽവകുപ്പിന്റെയും സർക്കാരിന്റെയും ഗൂഢ താൽപര്യം വ്യക്തമാക്കുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ
English Summary:
Controversy Over Concession TP Case Convicts on Parole List Despite Court Order