മലമുകളിൽ ടാങ്ക് വിന്യാസം നടത്തുന്നതു വൻ സാഹസമാണ്. ലോകത്തു ചുരുക്കം സൈന്യങ്ങളേ അതിന് ഒരുമ്പെട്ടിട്ടുള്ളു. അവരിലാരും തന്നെ ഇന്ത്യൻ സൈന്യം വിന്യസിച്ചത്ര ഉയരത്തിൽ (16,500 അടി) ടാങ്ക് എത്തിച്ചിട്ടില്ല. ഒരു ദശകത്തോളമായി ടാങ്ക് വ്യൂഹങ്ങൾ ലഡാക്കിലെ മലമുകളിൽ സ്ഥിരമായി നിലയുറപ്പിച്ചിരിക്കയാണ്. നദിയുടെ അടിത്തട്ട് ഉറപ്പുള്ള പ്രതലമാണെങ്കിൽ മുകളിലെ ഹാച്ച് (ടാങ്കിലേക്ക് ഇറങ്ങാനുള്ള വാതിൽ) അടച്ചശേഷം വെള്ളത്തിലൂടെ ചെറിയ ദൂരം പോകാൻ ടാങ്കുകൾക്കു സാധിക്കും. അപ്രതീക്ഷിത പ്രളയത്തിൽ ഹാച്ച് അടയ്ക്കാൻ സമയം ലഭിച്ചിരിക്കില്ല എന്നാണു കരുതുന്നത്. മാത്രമല്ല, ഉയർന്ന പ്രദേശങ്ങളിൽ ടാങ്കിനുപോലും പിടിച്ചുനിൽക്കാൻ കഴിയാത്തത്ര ശക്തമായ ഒഴുക്കുണ്ടാവും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com