ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ഹരി ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനായോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറുകണക്കിനു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഡൽഹിയിൽനിന്ന് യാത്ര തിരിച്ചത്. ഒപ്പം സ്പെഷൽ കറസ്പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവും. ഹാഥ്‌റസ് ജില്ലയിലെ ഫുൽറയിയിലായിരുന്നു അപകടം. അവിടെ എത്തിച്ചേർന്ന് ചിത്രങ്ങളെടുക്കുമ്പോൾ ആദ്യം കണ്ണിൽപ്പെട്ട കാഴ്ചകളിലൊന്ന്, ചിതറിക്കിടക്കുന്ന ഒരു കൂട്ടം വിവാഹ ക്ഷണപത്രികകളായിരുന്നു. ഒരു പ്രാർഥനായോഗത്തിൽ എങ്ങനെയാണ് ഇത്രയേറെ വിവാഹ ക്ഷണപത്രികകൾ വന്നത്? അപകടസ്ഥലത്ത് ചെരുപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തു പോലും ക്ഷണപത്രികകൾ! പുതുജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്ന ദമ്പതികൾ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ദിനത്തിൽ സന്തോഷം പങ്കിടാനായി പ്രിയപ്പെട്ടവരെ ക്ഷണിക്കാൻ തയാറാക്കിയ കത്തുകളിലെല്ലാം ചെളി പുരണ്ടിരിക്കുന്നു. അതോ ചോരത്തുള്ളികളാണോ? ഉള്ളൊന്നു പിടഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com