വാർഡ് വിഭജനം: ഒന്നരക്കോടി കെട്ടിടങ്ങളുടെ നമ്പർ മാറും; ഒപ്പം ഒട്ടേറെ രേഖകളും; വോട്ടിലെ മാറ്റം എങ്ങനെയാകും?
Mail This Article
×
സംസ്ഥാനത്തു തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം നടക്കുന്നതോടെ ഭൂരിഭാഗം വാർഡുകളുടെയും അവയിലെ ഒന്നരക്കോടിയോളം കെട്ടിടങ്ങളുടെയും നമ്പർ മാറും. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നിലവിൽ 19,489 വാർഡുകളുണ്ട്. പഞ്ചായത്തുകളിൽ ഒരു കോടി കെട്ടിടങ്ങൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. നഗരമേഖലകളിൽ 48 ലക്ഷത്തിലേറെയും. വാർഡ് വിഭജനം ലക്ഷ്യമിട്ടു കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തി നിയമസഭ പാസാക്കിയ ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വാർഡ് വിഭജനത്തിനായി ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും എങ്ങനെ വിഭജനം നടത്താമെന്നും മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങും.
English Summary:
Kerala Prepares for Major Ward Division: Over 1.5 Crore Buildings Affected
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.