‘എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്’ എന്ന വിശേഷണത്തോടെയാണ് നരേന്ദ്ര മോദിയെ പുട്ടിൻ സ്വാഗതം ചെയ്തത്. ഒപ്പം റഷ്യയുടെ പരമോന്നത ബഹുമതിയും സമ്മാനിച്ചു.
റഷ്യൻ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങൾക്കും ഇടയിലെ സഹകരണം പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. അറിയാം മോദിയുടെ സന്ദർശനത്തിലൂടെ ഇന്ത്യയ്ക്ക് കൈവന്ന നേട്ടങ്ങൾ
റഷ്യയുടെ പരമോന്നത ബഹുമതി ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്കാരം പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നരേന്ദ്ര മോദിക്കു സമ്മാനിക്കുന്നു (Photo by Gavriil Grigorov / POOL / AFP)
Mail This Article
×
വാഷിങ്ടനിൽ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ ഉച്ചകോടി ആരംഭിക്കവേ, മോസ്കോയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാറ്റോയുടെ മുഖ്യശത്രുവായ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആലിംഗനം ചെയ്തു സ്വീകരിച്ചതു ലോകശ്രദ്ധ നേടി. പാശ്ചാത്യലോകത്തുനിന്നു വിമർശനം പ്രതീക്ഷിച്ചുതന്നെയാണ് ഇന്ത്യ സന്ദർശനവുമായി മുന്നോട്ടുപോയതെന്നു വ്യക്തമാണ്. നാറ്റോ ഉച്ചകോടിയുമായി സന്ദർശനത്തിനു ബന്ധമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. നാറ്റോ രൂപീകരണത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, മോദിയുടെ സന്ദർശനം മുതലെടുക്കാൻ പുട്ടിൻ ആവുന്നത്ര ശ്രമിക്കുമെന്നും പാശ്ചാത്യലോകത്തിനു ബോധ്യമുണ്ടായിരുന്നു. റഷ്യയുടെ പരമോന്നത ബഹുമതി മോദിക്കു സമ്മാനിക്കുമെന്നു നേരത്തേ മോസ്കോ അറിയിച്ചിരുന്നു.
English Summary:
Modi and Putin's Moscow Meeting: A Study in Diplomatic Balancing Acts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.