തുരങ്കത്തിൽ ജീവനെടുക്കാൻ കാത്തിരിക്കുന്ന വിഷവാതകം: രക്ഷാപ്രവർത്തകരോട് ഡോക്ടർ പറയുന്നു: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Mail This Article
×
46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങിപ്പോയ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം തകരപ്പറമ്പിന് സമീപം കണ്ടെത്തുന്നത്. കൈ മെയ് മറന്നുള്ള രക്ഷാപ്രവർത്തനം പരാജയപ്പെട്ട നിമിഷം. ജൂലൈ 14ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ റെയിൽവേ പ്ലാറ്റ്ഫോമിന് അടിയിൽ, ജോയിയെ കാണാതായ സ്ഥലത്തുനിന്നു 10 മീറ്ററോളം അകലെ ടണലിൽ ശരീരഭാഗം പോലെ ഒരു കാഴ്ച മിന്നിമാഞ്ഞിരുന്നു. ടണലിനുള്ളിൽ പരിശോധനയ്ക്കു കയറ്റിവിട്ട ജെൻറോബട്ടിക്സ് കമ്പനിയുടെ ‘ഡ്രാക്കോ’ എന്ന റോബട്ടിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ദൃശ്യം പ്രതീക്ഷയുണർത്തി. മുങ്ങൽവിദഗ്ധരുടെ രണ്ടു സംഘങ്ങൾ പരിശോധിച്ചപ്പോൾ
English Summary:
Tragic Waste Drowning: Rescue Operation for Joy Ends in Heartbreak
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.