സമ്പന്നതയുടെ പര്യായമാണ് ഹിന്ദുജ ഗ്രൂപ്പ്, അതുപോലെ വിവാദങ്ങളുടെയും. വിവിധ മേഖലകളിലായി ലോകമെങ്ങും സാമ്രാജ്യം വ്യാപിച്ചു കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ഈ കുടുംബത്തിലെ ചിലർ ഇത്തവണ കുരുക്കിലായത് 600 രൂപയുടെ വരെ പേരിലുള്ള ഒരു തൊഴിൽ പീഡന കേസിലാണ്!
സ്വിറ്റ്സർലൻഡിലെ ആഡംബര വില്ലയിൽ ഇന്ത്യക്കാരായ തൊഴിലാളികളെ പീഡിപ്പിച്ച കുറ്റത്തിന് ഹിന്ദുജ കുടുംബത്തിലെ നാല് അംഗങ്ങൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് 2024 ജൂണിൽ. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? എന്താണ് ഈ കുടുംബത്തിന്റെ ചരിത്രം?
വീട്ടുജോലിക്കാരെ ചൂഷണം ചെയ്തെന്ന കേസിൽ സ്വിറ്റ്സർലൻഡിലെ ഹിന്ദുജ ഗ്രൂപ്പിന്റെ തലവൻ പ്രകാശ് ഹിന്ദുജയുടെ മകൻ അജയ്, ഭാര്യ നമ്രത എന്നിവർ (ചുവന്ന വൃത്തത്തിനുള്ളിൽ) കോടതിയിലേക്ക് വരുന്നു. (Photo by GABRIEL MONNET / AFP)
Mail This Article
×
ഭീതിയുടെ കൊട്ടാരത്തിൽ വർഷങ്ങളോളം അടിമകണക്കെ ജോലി ചെയ്യേണ്ടി വരുന്ന കുറേ ആളുകൾ. പുറത്തെ സൂര്യവെളിച്ചംപോലും അവർക്ക് നിഷേധിക്കപ്പെട്ടു. ദിവസവും 18 മണിക്കൂറിൽ അധികമാണ് ജോലി. മുതലാളിമാർ അടിമകളോടെന്നപോലെ അവരോടു പെരുമാറി. കൃത്യമായ ഭക്ഷണവും വിശ്രമവും, എന്തിനു പ്രാഥമിക സൗകര്യങ്ങൾ പോലും അവർക്കു നിഷേധിക്കപ്പെട്ടു. അങ്ങനെയിരിക്കെ അവരിൽ ഒരാൾ ആ തടവറയിൽ നിന്നു രക്ഷപ്പെടാൻ തീരുമാനിച്ചു.
പോകുംമുൻപ് അയാൾ സഹജീവികളിൽ നിന്ന് മുതലാളിമാർക്കെതിരെ രഹസ്യ മൊഴികൾ ശേഖരിച്ചു. കാത്തുകാത്തിരുന്ന് ഒരു ദിവസം അയാൾക്ക് ആ കൊട്ടാരത്തിൽ നിന്ന് പുറത്തുകടക്കാനായി. പുറംലോകത്തെത്തിയ ആ മനുഷ്യൻ വെറുതെ ഇരുന്നില്ല. അനുഭവിച്ച ദുരവസ്ഥയെപ്പറ്റി അധികൃതരെ വിവരം അറിയിച്ചു. താൻ ശേഖരിച്ച തെളിവുകളും കൈമാറി. ആ വിവരങ്ങളുടെ സത്യമറിയാൻ അധികൃതർ കൊട്ടാരത്തിൽ പരിശോധനയ്ക്കെത്തി. അതോടെ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉൾക്കഥകൾ പുറംലോകത്തെത്തി.
മരുഭൂമിയിൽ ജീവിതം തേടി പോയ നജീബിന്റെ ഞെട്ടിക്കുന്ന കഥകൾ ‘ആടു ജീവിതം’ എന്ന നോവലിലൂടെ വായിച്ചറിഞ്ഞ ലോകം, കൊട്ടാര വളപ്പിനുള്ളിലെ
English Summary:
Prakash Hinduja Among Family Members Found Guilty of Torturing Workers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.