ഇന്ത്യയ്ക്ക് ‘വയസ്സാകുന്നു’: ആശങ്ക അറിയിച്ച് മുഖ്യമന്ത്രിമാർ; ‘ജപ്പാന്റെയും ചൈനയുടെയും അവസ്ഥ വരരുത്’
Mail This Article
×
വാർധക്യമേറുന്ന ജനസംഖ്യയെക്കുറിച്ച് നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി സംസ്ഥാനങ്ങൾ. പ്രായമായവരുടെ എണ്ണം വരും വർഷങ്ങളിൽ കൂടുമെന്നതിനാൽ ജനസംഖ്യാ മാനേജ്മെന്റിനെക്കുറിച്ച് (ഡെമോഗ്രാഫിക് മാനേജ്മെന്റ്) ചില സംസ്ഥാനങ്ങൾ ചിന്തിച്ചുതുടങ്ങിയതായി നിതി ആയോഗ് സിഇഒ ബി.വി.ആർ.സുബ്രഹ്മണ്യം പറഞ്ഞു. യോഗത്തിന്റെ അധ്യക്ഷനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ സ്വാഗതം ചെയ്തു. ജനസംഖ്യാവളർച്ചയിലെ കുറവ് വൈകിയ വേളയിൽ പരിഹരിക്കാമെന്നു കരുതിയാൽ ഫലം കാണണമെന്നില്ലെന്ന് ചില മുഖ്യമന്ത്രിമാർ പറഞ്ഞു. ഏതൊക്കെ സംസ്ഥാനങ്ങളാണ് ഇക്കാര്യം ഉന്നയിച്ചതെന്ന് സിഇഒ വ്യക്തമാക്കിയില്ല. പ്രായമാകുന്നവരുടെ ക്ഷേമം, സാമ്പത്തികഭദ്രത അടക്കമുള്ള
English Summary:
Why Some States Raise Issue of 'Demographic Management' During NITI Aayog Meeting?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.